കേരളം

കണ്ണൂരില്‍ വിമാനത്തിലെ ശുചിമുറിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 3.40ന് അബുദാബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്.

കറുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. ഇതിനു വിപണിയില്‍ ഏകദേശം 1.42 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്വര്‍ണം ആരു കടത്തിയതാണെന്നു സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും