കേരളം

ചങ്ങനാശേരിയിൽ‌ നടുറോഡിൽ ആനയുടെ പരാക്രമം; ലോറി കുത്തിമറിച്ചിട്ടു, വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചങ്ങനാശേരിയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. ഉത്സവത്തിന് കൊണ്ടുപോയി തിരികെ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന മണിക്കൂറുകളോളം വാഹനത്തിൽ തുടർന്നു. പിന്നീട് പുറത്തിറങ്ങി ലോറി കുത്തി മറിച്ചിടുകയും കെഎസ്ഇബി ലൈനുകൾ വലിച്ചിടാൻ തുടങ്ങുകയും ചെയ്തതോടെ എലിഫന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മയക്കുവെടിവച്ചു. 

ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. വാഴപ്പള്ളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിൽ കെട്ടാൻ എത്തിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. വാഹനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ച ശേഷം ലോറിയും കുത്തി തകർത്തു.

തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചതോടെ പ്രദേശം പൂർണമായി ഇരുട്ടിലായി. ആന ഇടഞ്ഞതിനെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇട റോഡുകൾ വഴി വാഹനം തിരിച്ചുവിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി