കേരളം

'ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോവുമോ?' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്തു കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെന്നു സ്വപ്ന സുരേഷ് പറയുന്നതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണ വിധേയനായ വിജേഷ് പിള്ളയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് സതീശന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

നേരത്തെയും ഇതുപോലൊരു കേസുണ്ടായിരുന്നു. ഷാജ് കിരണ്‍ എന്നയാള്‍ ഇടനിലക്കാരനായി ഇടപെട്ടതായിരുന്നു അത്. ഷാജ് കിരണ്‍ അതു നിഷേധിച്ചെങ്കിലും രണ്ടു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അയാളുമായി മണിക്കൂറുകള്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്‍ ഇടനിലക്കാരനെ ഇടപെടുവിച്ചതാണെന്ന് അന്നു വ്യക്തമായതാണെന്ന് സതീശന്‍ പറഞ്ഞു.

പ്രഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. സ്വപ്‌ന പറയുന്നതു തെറ്റെങ്കില്‍ എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നേരത്തെയും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുവരെ ഒരു അപകീര്‍ത്തി കേസ് പോലും കൊടുത്തില്ല. പകരം കള്ളക്കേസെടുക്കുകയാണ് ചെയ്തത്. ഇവര്‍ക്കു സ്വപ്നയെ പേടിയാണ്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയും എന്ന ഭയമാണ്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടാമതും ജയിലിലാണ്. അഡീഷനല്‍ സെക്രട്ടറിയെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നു. അപ്പോള്‍ കൂടുതല്‍ വിവരങ്ങളുള്ള സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. 

വിജേഷ് പിള്ള പറയുന്ന വിശദീകരണം വിശ്വാസ യോഗ്യമല്ല. ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോവുമോ? സാമാന്യ യുക്തിയുള്ള ആരും അതു വിശ്വസിക്കില്ല. ബംഗളുരുവില്‍ അവര്‍ താമസിക്കുന്ന സ്ഥലത്തു പോയി വെബ് സീരിസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമെന്ന് സതീശന്‍ പരിഹസിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ