കേരളം

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; കാന്റീന്‍ നടത്തിപ്പുകാരനെ കാട്ടാന ഓടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

കുമളി: ഇടുക്കി ശാന്തന്‍പാറ പന്നിയാര്‍ എസ്‌റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. എസ്റ്റേറ്റിലെ ലേബര്‍ കാന്റീന്‍ കാട്ടാന ആക്രമിച്ചു. കാന്റീന്‍ നടത്തിപ്പുകാരന്‍ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പന്നിയാര്‍ എസ്‌റ്റേറ്റില്‍ റേഷന്‍കട പലതവണ അരിക്കൊമ്പന്‍ ആക്രമിച്ചിട്ടുണ്ട്. അതുകൊണ്ട് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ റേഷന്‍കടയ്ക്ക് ചുറ്റിലും ഇലക്ട്രിക് ഫെന്‍സിംഗ് നടത്തിയിട്ടുണ്ട്. അതിനാല്‍ ഇതിന് തൊട്ടടുത്തുള്ള ലേബര്‍ കാന്റീനിലാണ് കാട്ടാന ആക്രമണം നടത്തിയത്.

ഈസമയത്ത് കാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാട്ടാനയെ കണ്ട് എഡ്വിന്‍ പുറത്തേയ്ക്ക് ഓടി. എഡ്വിന്റെ പിന്നാലെ കാട്ടാനയും. തുടര്‍ന്ന് തൊട്ടടുത്തുള്ള ലയത്തില്‍ കയറിയാണ് എഡ്വിന്‍ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് തുരത്തിയോടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്