കേരളം

പരീക്ഷക്ക് പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി, കരഞ്ഞുകൊണ്ട് ഓടിയെത്തി കുട്ടികൾ; കൃത്യസമയത്ത് എത്തിച്ചത് പൊലീസ്  

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പരീക്ഷാ ദിവസങ്ങളിൽ കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതുതന്നെ ടെൻഷനടിച്ചാണ്. പഠിച്ച കാര്യങ്ങളും, അവസാനവട്ടം നോക്കാൻ ബാക്കിവച്ചതും ഒക്കെയായി നൂറുകൂട്ടം കാര്യങ്ങളായിരിക്കും ഈ സമയം ചിന്തിക്കുന്നത്. ആ യാത്രയ്ക്കിടെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയാൽ പിന്നെ പറയണോ... പരീക്ഷക്കെത്തില്ലെന്ന് പേടിച്ച് കരഞ്ഞ കുട്ടികൾക്ക് തക്കസമയത്ത് സഹായവുമായി എത്തിയത് പൊലീസാണ്. 

പാലക്കാട് വണ്ടിത്താവളം കെ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് പരീക്ഷയ്ക്ക് പോകുന്നതിനിടെ റോഡിലെ ഗതാഗത കുരുക്കിൽ കുടുങ്ങിയത്. കൊല്ലങ്കോട്ടുനിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലായിരുന്നു കുട്ടികൾ. ഗുഡ്സ് ഓട്ടോ കേടുവന്നു ചപ്പാത്തിൽ കുരുങ്ങിയത് വലിയ ഗതാഗതതടസ്സം സൃഷ്ടിച്ചു. പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരാണ് ബസിലുണ്ടായിരുന്നത്. 

കൃത്യസമയത്തു സ്കൂളിൽ എത്തില്ലെന്ന് പറഞ്ഞതോടെ ടെൻഷനിലായ കുട്ടികൾ റോഡിലിറങ്ങി പല വണ്ടികൾക്ക് കൈകാട്ടി. ആരും നിർത്താതെ വന്നപ്പോൾ കുട്ടികൾ നേരെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടി. കരഞ്ഞുകൊണ്ട് സ്റ്റേഷനിൽ ഓടിയെത്തിയ കുട്ടികളെ പൊലീസ് വാഹനത്തിൽ കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്തിക്കുകയായിരുന്നു. അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയാണ് ഇവർ മടങ്ങിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍