കേരളം

അനധികൃത സ്വത്ത് സമ്പാദന കേസ് പ്രതിയുമായി പണമിടപാട്; വിജിലന്‍സ് ഡിവൈഎസ്പിക്ക് എതിരെ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി പി വേലായുധന്‍ നായരുടെ പേരില്‍ കേസ് രജ്സ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടു.

അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ദിവസങ്ങള്‍ക്ക് മുമ്പ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടി ജയിലില്‍ അടച്ചിരുന്നു. ഈ കേസിലെ പ്രതിയുമായി തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിയെ പ്രതിയാക്കി തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

കൈക്കൂലി കേസില്‍ പിടിയിലായ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലില്‍ അനധികൃത സ്വത്ത് സമ്പാദന കേസുണ്ടായിരുന്നു. മുമ്പ് ഈ കേസിന്റെ അന്വേഷണം നടത്തിയത് വേലായുധന്‍ നായര്‍ ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാട് ഗൗരവതരമെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ശക്തമായ നടപടി സ്വീകരിക്കുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്