കേരളം

അശ്രദ്ധമായി വാഹനമോടിച്ചു; ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം, സഹപാഠി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21)ന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപം അപകടം ഉണ്ടായത്. 

സംഭവത്തില്‍ എംഇഎസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായ അല്‍ഫോന്‍സ (22) മരിച്ചിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവില്‍വെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരിക്കേറ്റ് ആശുപത്രിയിലായ അശ്വിന്‍ ആശുപത്രി വിട്ടതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അശ്വിനും അല്‍ഫോണ്‍സയും കോഴിക്കോട് നിന്നും വരുന്ന വഴിയാണ് അപകടം ഉണ്ടായത്. മരിച്ച അല്‍ഫോന്‍സയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്. ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്സന്റെ മകളാണ് അല്‍ഫോന്‍സ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി