കേരളം

അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുമോ?; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് 1.45 നാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുക. 

അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്നതിനെതിരെ മൃഗസംരക്ഷണ സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആനയെ മയക്കുവെടി വെയ്ക്കാന്‍ വനംവകുപ്പ് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സംഘടന കോടതിയെ സമീപിച്ചത്. 

തുടര്‍ന്ന് മയക്കുവെടി ദൗത്യം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. അതേസമയം ആനയെ ട്രാക്ക് ചെയ്യാന്‍ വനംവകുപ്പിനെ കോടതി അനുവദിച്ചിട്ടുണ്ട്. ആനയെക്കൊണ്ട് പ്രദേശവാസികള്‍ക്കുണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

കോടതി വിധി അനുകൂലമായാല്‍ 30 ന് വൈകീട്ട് രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. മയക്കുവെടി വെയ്ക്കാനായി എട്ടു സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്. കോടതി വിധി എതിരായാല്‍ പ്രതിഷേധം ശക്തമാക്കാനാണ് തദ്ദേശവാസികളുടെ തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി