കേരളം

പരാതി അന്വേഷിക്കാന്‍ എത്തിയ എസ്‌ഐയെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ നോക്കി; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ചെങ്ങന്നൂര്‍ മുളക്കുഴ മണ്ണത്തുംചേരില്‍ വീട്ടില്‍ ശരത്തി(32)നെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.35 ഓടെയാണ് സംഭവം. ശരത്തിനെതിരെ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനാണ് ചെങ്ങന്നൂര്‍ എസ്ഐ എംസി അഭിലാഷ്, പൊലീസുകാരായ ശ്യാം, അനീഷ് എന്നിവരെത്തിയത്. വീടിനു മുന്‍വശത്തെത്തിയ ഇവര്‍ക്കുനേരെ ഭീഷണി മുഴക്കിയ ശരത്ത്, കൂട്ടില്‍ കിടന്ന പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസുകാര്‍ ബഹളംവെച്ച് നായെ കൂട്ടില്‍ കയറ്റിയശേഷം ഇയാളെ കസ്റ്റഡിയിലെടുത്തു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി പൊലീസ് സംഘത്തെ ഉപദ്രവമേല്‍പ്പിക്കുന്നതിനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം