കേരളം

'കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും'; കെ കെ രമയ്ക്ക് ഭീഷണിക്കത്ത് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയ്ക്ക് ഭീഷണിക്കത്ത്. കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. ഒരു മാസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുമെന്ന് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള കത്തില്‍ പറയുന്നു.

നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ കെ കെ രമ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ സെക്രട്ടേറിയറ്റ് മേല്‍വിലാസത്തില്‍ ഭീഷണിക്കത്ത് ലഭിച്ചത്. 'കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന് അറിയാമല്ലോ'- ഭീഷണിക്കത്തിലെ വാക്കുകള്‍. 

സംഭവത്തിന് പിന്നാലെ കെ കെ രമ ഡിജിപിക്ക് പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്