കേരളം

കെ ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന് തിരിച്ചടി. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായ സിപിഎം നേതാവ് എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ  തടസ വാദം ഹൈക്കോടതി തള്ളി.  'അയ്യപ്പന്റെ' പേര് പറഞ്ഞ് കെ ബാബു വോട്ട് തേടി എന്നതാണ് സ്വരാജിന്റെ ഹര്‍ജിയിലെ ആരോപണം.

2021ലെ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് തേടി എന്നതാണ് ഹര്‍ജിയിലെ മുഖ്യ ആരോപണം. 'അയ്യപ്പനെ' കെ ബാബു പ്രചരണായുധമാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഹര്‍ജി നിലനില്‍ക്കില്ല എന്നതായിരുന്നു കെ ബാബുവിന്റെ തടസ വാദം. ഈ തടസ വാദമാണ് കോടതി തള്ളിയത്.

പ്രചരണത്തിന് മത ചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന വിഷയം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്. അതുകൊണ്ട് തന്നെ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി