കേരളം

അരുവിക്കരയില്‍ വെട്ടേറ്റ ഭാര്യയും മരിച്ചു; തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിന്റെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറിന്റെ ഭാര്യ മുംതാസാണ് മരിച്ചത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ മുംതാസിന്റെ മാതാവിനെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബറിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഭാര്യയുടെ അമ്മ താഹിറയെയും മുംതാസിനെയും അലി അക്ബര്‍ ആക്രമിക്കുകയായിരുന്നു. ഇരുവരെയും വെട്ടിയ ശേഷം സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. സ്‌കൂള്‍ അധ്യാപികയാണ് ഇവര്‍.

പിന്നീട് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്. മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുംതാസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ, വൈകീട്ടോടെയാണ് മരിച്ചത്. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം.

അലി അക്ബറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മകളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍