കേരളം

ബസ് സ്റ്റാന്‍ഡില്‍ പരിഭ്രാന്തി പരത്തി സ്ത്രീയുടെ പരാക്രമം; യാത്രക്കാര്‍ക്ക് നേരെ കുപ്പിവെള്ളം വലിച്ചെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലഹരിക്കടിമയായ സ്ത്രീ ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വികലാംഗയായ സ്ത്രീ കുപ്പിവെള്ളം യാത്രക്കാര്‍ക്കുനേരെ വലിച്ചെറിഞ്ഞും മറ്റുമാണ് പരാക്രമം കാണിച്ചത്.ഗത്യന്തരമില്ലാതെ സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ വെള്ളം തലയിലൊഴിച്ച് സ്ത്രീയെ ശാന്തമാക്കാന്‍ ശ്രമിച്ചു.

അതിനിടെ, പിങ്ക് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പൊലീസ് അവര്‍ക്ക് വസ്ത്രവും വാങ്ങി നല്‍കി. തെരുവില്‍ ഭിക്ഷാടനം നടത്തിയാണ് ഇവര്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് ഭിക്ഷാടകര്‍ തമ്മില്‍ സംഘര്‍ഷങ്ങളും വഴിയാത്രക്കാരെ ഉപദ്രവിക്കുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. സ്റ്റാന്‍ഡും പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടത്തുന്നവര്‍, ഭിക്ഷാടകരെ ലഹരി വിൽപ്പനയ്ക്കായി ഉപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന