കേരളം

വാഹനത്തിലെ കണ്ണാടി ചന്തം നോക്കാനല്ല!, മൂന്ന് മിററും ശാസ്ത്രീയമായി ഉപയോഗിക്കുന്ന വിധം; വീഡിയോയുമായി കേരള പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വാഹനത്തിലെ കണ്ണാടി ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. കണ്ണാടികള്‍ സശ്രദ്ധം ഉപയോഗിക്കുന്നത് വഴി അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.

'വശങ്ങളിലൂടെയും പിറകിലൂടെയും വരുന്ന വാഹനങ്ങള്‍ കണ്ട് സുരക്ഷിതമായി വാഹനം ഓടിക്കാനാണ് വാഹനത്തില്‍ കണ്ണാടി. വാഹനത്തില്‍ കയറിയാല്‍ ആദ്യം കണ്ണാടി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. അതിന് മുന്‍പ് ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിക്കണം. ഹെഡ് റെസ്റ്റില്‍ തല ചായ്ച്ച് വേണം കണ്ണാടിയിലേക്ക് നോക്കുവാന്‍. ഹെഡ് റെസ്റ്റില്‍ തല ചായ്ച്ച് തല തിരിച്ചാല്‍ മൂന്ന് കണ്ണാടിയിലും തല എത്തണം.'

'ആദ്യം ഉള്‍വശത്തെ കണ്ണാടി വേണം ക്രമീകരിക്കാന്‍. ഇത് രണ്ടായി സങ്കല്‍പ്പിക്കണം. കാല്‍ഭാഗം മുകളിലത്തെ കാഴ്ചകള്‍ കാണാന്‍. മുക്കാല്‍ ഭാഗം റോഡ് കാണാനും. സൈഡ് മിററുകളെ മൂന്നായി തിരിക്കാം. ഉള്ളിലെ പകുതിയില്‍ കാറിന്റെ പകുതി കാണണം. മറ്റു രണ്ടു പകുതികളില്‍ റോഡും ചുറ്റുപാടും കാണണം. യൂടേണ്‍ എടുക്കുമ്പോഴും ഒരു ട്രാക്കില്‍ നിന്ന് മറ്റൊരു ട്രാക്കിലേക്ക് മാറുമ്പോഴും ഇട റോഡുകളിലേക്ക് തിരിയുമ്പോഴും ഓവര്‍ ടേക്കിങ്ങ് ചെയ്യുമ്പോഴും റിയര്‍ വ്യൂ മിറര്‍ സശ്രദ്ധം നിരീക്ഷിക്കേണ്ടതാണ്.'- വീഡിയോയിലെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

5000 വർഷത്തെ ചരിത്രം; ചായ ഒരു വികാരമായതിന് പിന്നിൽ പറയാനുണ്ട് ഏറെ

'എതിരാളിയെ ചെറുതാക്കി കാണരുത്'; പരുന്തിനെ 'അകത്താക്കി' പാമ്പ്- വീഡിയോ

അറ്റകുറ്റപ്പണി; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക

അസംഗഢില്‍ ഇന്ത്യാ സഖ്യ റാലിയില്‍ സംഘര്‍ഷം; എസ്പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചു, ലാത്തിച്ചാര്‍ജ് ( വീഡിയോ)