കേരളം

ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ്; ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം; എട്ട് ഹോട്ടലുകൾക്ക് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിറവത്ത് ദിവസങ്ങൾ പഴകിയ ഭക്ഷണം പിടികൂടി. ന​ഗരസഭാ പരിധിയിൽ ആരോ​ഗ്യ വിഭാ​ഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ്, എണ്ണ പലഹാരങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 

രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ ബേക്കറികൾ മുതൽ എട്ട് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. പാലച്ചുവട് ജംക്‌ഷനിലെ ശിവനന്ദ ബേക്കറി, വിജയ ബേക്കറി, പിറവം ടൗണിലെ ഹോട്ടലുകളായ ഹണീബി, അഥീന, സിറ്റി ഹോട്ടൽ, ഐശ്വര്യ, ജേക്കേഴ്സ്, കുഞ്ഞൂഞ്ഞ് എന്നിവിടങ്ങളിൽ നിന്നാണു ഭക്ഷണം കണ്ടെടുത്തത്.

പാചകത്തിന് ഉപയോഗിച്ചിരുന്ന പഴകിയ എണ്ണയും പിടികൂടി. ഹോട്ടൽ ഉടമകൾക്ക് ആരോ​ഗ്യ വിഭാ​ഗം നോട്ടിസ് നൽകി. ഇവരിൽ നിന്നും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്