കേരളം

ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചു; കേരള സ്റ്റോറിക്കെതിരെ മുസ്ലിം ലീഗിന്റെ പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിവാദ സിനിമ ദ കേരള സ്‌റ്റോറിക്കെതിരെ പരാതിയുമായി മുസ്ലിം ലീഗ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പരാതിയില്‍ മുസ്ലിം ലീഗ് ആരോപിച്ചു. 

മുസ്ലിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യഥാര്‍ത്ഥ സംഭവമായി സിനിമയില്‍ കാണിക്കുന്നു. സിനിമ ഭാവന മാത്രമാണെന്ന് എഴുതി കാണിക്കുമെന്ന് ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. സിനിമക്കെതിരെ മുഖ്യമന്ത്രിക്കും മുസ്ലിം ലീഗ് കത്തയച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍