കേരളം

'ദമയന്തി'യായി മന്ത്രി ബിന്ദു; വർഷങ്ങൾക്കുശേഷം കഥകളിയരങ്ങിൽ, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും കഥകളിയരങ്ങിലെത്തി മന്ത്രി ആർ ബിന്ദു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്. 'നളചരിതം ഒന്നാം ദിവസം' കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ 'ദമയന്തി'യെയാണ് ബിന്ദു വീണ്ടും അരങ്ങിലെത്തിച്ചത്. 

കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി അഞ്ച് വർഷവും ഒരു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ബിന്ദു കഥകളിയിൽ കിരീടം നേടിയിട്ടുണ്ട്. 13-ാം വയസ്സുമുതൽ ​ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ഒരിക്കൽകീടി അരങ്ങിലെത്തിയത്. കൗമാരകാല ഓർമ്മകളിലേക്കും സൗഹൃദങ്ങളിലേക്കും കിളിവാതിൽ തുറന്ന് വീണ്ടുമൊരിക്കൽക്കൂടി കളിയരങ്ങിൽ.. രാഘവനാശാന്റെ പ്രിയശിഷ്യയെന്നതിൽ അന്നും ഇന്നുമുള്ള നിറഞ്ഞ അഭിമാനത്തോടെ, എന്ന് കുറിച്ച് പരിപാടിയുടെ വിഡിയോ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍