കേരളം

അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടു, വൈകുന്നേരത്തോടെ ചുഴലിക്കാറ്റാവും; ശക്തമായ മഴയ്ക്കു സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദം അതിതീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്ര ന്യുന മര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

വടക്ക്  വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ രാവിലെയോടെ തീവ്രചുഴലിക്കാറ്റായും മെയ് 12 ന് അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം വടക്ക്  വടക്ക് കിഴക്ക് ദിശ മാറി മെയ് 13 ഓടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മെയ് 14 ന് ഉച്ചയോടെ ബംഗ്ലാദേശിനും മ്യാന്‍മറിനും ഇടയില്‍ പരമാവധി 130 കിമീ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി, മോദി വിവേകാനന്ദപ്പാറയില്‍ നിന്നു മടങ്ങി

ആദ്യം വോട്ട്, അമ്മയുടെ സംസ്‌കാരം പിന്നെ; അടുത്ത തെരഞ്ഞെടുപ്പിന് 5 വര്‍ഷം കാത്തിരിക്കണമെന്ന് മകന്‍

തൃപ്പൂണിത്തുറയില്‍ കോടികളുടെ എംഡിഎംഎ വേട്ട; നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍

മാർക്കോ ലസ്കോവിചും ബ്ലാസ്റ്റേഴ്സ് പടി ഇറങ്ങി; അസിസ്റ്റന്റ് കോച്ചും പോയി

കനത്ത മഴയ്ക്കിടെ തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു