കേരളം

10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും രക്ഷയില്ല, റോഡരികിലെ പാലമരത്തിൽ നിന്നും നിർത്താതെ പുക

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂർ തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾ പമ്പിന് സമീപം നിൽക്കുന്ന കൂറ്റൻ പാലമരത്തിൽ വിചിത്ര പ്രതിഭാസം. പാലമരത്തിൽ നിന്നും നിർത്താതെ പുക വന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് നാട്ടുകാർ ഇത് ശ്രദ്ധിക്കുന്നത്.

പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി 10,000 ലിറ്റർ വെള്ളം ചീറ്റിച്ചിട്ടും രക്ഷയില്ല. പാലമരത്തിന്റെ മൂന്ന് പൊത്തുകളിൽ നിന്നാണ് പുക ഉയരുന്നത്. മരം പൊട്ടി വീണാലുള്ള അപകട സാധ്യത കണക്കിലെടുത്ത് മരം അടിയന്തരമായി വെട്ടിമാറ്റാൻ സബ്കലക്ടർ സച്ചിൻ കുമാർ യാദവ് ഉത്തരവിറക്കി.

പാലമരത്തിൽ നിന്നും പുക ഉയരുന്നത് സംബന്ധിച്ച് പല നിഗമനങ്ങളുമുണ്ട്. ഭൂമിക്കടിയിൽ സൾഫറിന്റെ സാന്നിധ്യമുണ്ടെങ്കിൽ സൾഫർ ചൂടായി നീരാവിയായ പുറത്തേക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ഐസറിലെ ശാസ്ത്രജ്ഞൻ ഡോ കാന എം സുരേശൻ പറഞ്ഞു. അത് പുക പോലെ തോന്നിക്കാം. എന്നാൽ പരിശോധിക്കാതെ ആധാകാരിമായി പറയാനാകില്ല.

മറ്റൊരു സാധ്യത, മരത്തിനുള്ളിലെ പോടുകളിൽ ചില പ്രത്യേകതരം ഫംഗസുകളുണ്ടാകാം. അവയുടെ പ്രത്യുത്പാദന വസ്തുവായ സ്പോറുകൾ പുറത്തേക്കുവരുമ്പോഴും പുകയെന്ന് തോന്നിയേക്കാം. ഇത്തരം പ്രതിഭാസങ്ങൾ പലയിടത്തുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി