കേരളം

വിമാനം പോയ ശേഷം   കേന്ദ്രം അനുമതി നല്‍കി; സജി ചെറിയാന്റെ യുഎഇ യാത്ര റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി.  മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം ഇന്നലെ വിമാനത്താവളത്തില്‍ എത്തിയെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങുകയും ചെയ്തു.

എന്നാല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കേന്ദ്രം അനുമതി നല്‍കി. വ്യാഴാഴ്ചത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായുള്ള അവസാന വിമാനത്തിന്റെയും സമയത്തിനു ശേഷമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കിയത്.

അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ