കേരളം

മരുന്നു നൽകുന്നതിനിടെ ആക്രമണം; കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സിന്റെ കൈയൊടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ മരുന്നു നൽകുന്നതിനിടെ രോഗിയുടെ ആക്രമണത്തിൽ നഴ്‌സിന്റെ കൈയൊടിഞ്ഞു. പൂഞ്ഞാർ സ്വദേശി നേഖാ അരുണിന്റെ (29) വലതുകൈയാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.

ന്യൂറോ വിഭാ​ഗം വാർഡിൽ മരുന്ന് നൽകുന്നതിനിടെ ഇടുക്കി സ്വദേശിയായ രോഗി മരുന്നടങ്ങിയ പാത്രം വലിച്ചെറിയുകയും ആക്രമിക്കുകയുമായിരുന്നു. ആശുപത്രി ജീവനക്കാരും ബന്ധുക്കളുമെത്തി രോ​ഗിയെ പിടിച്ചുമാറ്റുകയായിരുന്നു.

വലതുകൈ പിടിച്ചു തിരിച്ചതിനെ തുടർന്ന് നേഖയുടെ കൈപ്പത്തിക്ക് താഴെക്ക് പരിക്കേറ്റിരുന്നു. പ്രഥകശുശ്രൂഷ നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും വേദന കൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈയ്‌ക്ക് പൊട്ടലുള്ളതായി കണ്ടെത്തിയത്. ആശുപത്രി അധികൃതർക്കും പൊലീസിനും പരാതി നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്