കേരളം

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പു കടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. 

വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം.  വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തോ ജീവി കടിച്ചതായി അഭിനവിന് സംശയം  തോന്നി. ഉടന്‍ കുട്ടി അച്ഛനോട്  എന്തോ ജീവി കടിച്ചതായി പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍  ഇവര്‍ സമീപ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എലിയാകാം കടിച്ചത്  എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.

ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനില്‍ മുകുന്ദറ  ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി  കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയില്‍ നിന്നും പാമ്പിനെ കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്