കേരളം

ഇടുക്കിയില്‍ കമിതാക്കള്‍ നവജാത ശിശുവിനെ കൊന്നു; തുമ്പായത് ഡോക്ടറിന്റെ സംശയം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാം കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

ഇരുവര്‍ക്കും ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമിതാക്കളാണ്. അടുത്ത മാസം വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ഇരുവരും കൂടെ ജോലി ചെയ്യുന്നയാളുടെ വീട്ടിലെ ബാത്ത്‌റൂമാണ് ഉപയോഗിക്കുന്നത്. ഇവിടെ വച്ചായിരുന്നു പ്രസവം. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കേസ്.

പിറ്റേന്ന് പതിവായി ജോലി നല്‍കുന്നയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഇരുവരും കരയുന്നതാണ് കണ്ടത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെ എത്തിച്ച് പരിശോധിച്ചു. പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ഡോക്ടര്‍ കൊലപാതകം സംശയിക്കുന്നതായി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കല്യാണത്തിന് മുന്‍പ് കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്നും ഒറ്റപ്പെടുത്തുമെന്നും ഭയന്നാണ് ക്രൂരകൃത്യം ചെയ്തതെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്