കേരളം

അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; നൊമ്പരമായി മൂന്നു കുരുന്നുകളുടെ മുങ്ങി മരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അവധിക്കാലത്ത് ബന്ധു വീട്ടീൽ വിരുന്നിനെത്തിയ മൂന്നു കുട്ടികൾ പറവൂർ തട്ടുകടവ് പുഴയിൽ മുങ്ങി മരിച്ചു. ശ്രീവേദ (10), അഭിനവ് (13), ശ്രീരാ​ഗ് (13) എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെടുത്തു. മുങ്ങൽ വിദ​ഗ്ധരുടെ സഹായത്തോടെയായിരുന്നു തെരച്ചിൽ. പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.

നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയിലേക്ക് പോവുകയായിരുന്നു. എന്നാൽ ഏറെ നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ രാത്രി ഏഴേമുക്കാലോടെ ആദ്യ മൃതദേഹം കണ്ടെത്തി. രാത്രി 11 മണിയോടെയാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം; യാത്രമുടങ്ങി, കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി