കേരളം

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്; ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും, മുഖ്യമന്ത്രി വിരുന്നൊരുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടുദിവസത്തെ കേരളസന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്തെത്തും. പത്നി സുദേഷ് ധൻകറും ഒപ്പമുണ്ടാകും. 4.40-ന് വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം അഞ്ചുമണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും.അവിടെനിന്നു രാജ്ഭവനിലേക്കു പുറപ്പെടുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും.

22നു രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും. 10.30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും.12-ന് കണ്ണൂലേക്കു പോകുന്ന അദ്ദേഹം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ സന്ദർശിക്കും. ശേഷം, ഏഴിമല നാവിക അക്കാദമിയും സന്ദർശിക്കും.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

''എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് പേര്‍ എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി'' അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു

ലാഭത്തില്‍ റിലയന്‍സിനെ മറികടന്ന് എസ്ബിഐ; വരുമാനം ഒരു ലക്ഷം കോടി കടന്നു

'അധികം ചിരിക്കേണ്ട, നാളെ ചിലപ്പോൾ കരയും'; സന്തോഷത്തോട് ഭയം, എന്താണ് ചെറോഫോബിയ?