കേരളം

മൊബൈല്‍ കടയില്‍ നിന്ന് 5 ഫോണുകള്‍ മോഷ്ടിച്ചു; 14കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നഗരമധ്യത്തിലെ മൊബൈല്‍ കടയില്‍നിന്ന് 5 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച പതിനാലുകാരന്‍ പിടിയില്‍. കഴിഞ്ഞ 15ന് പുലര്‍ച്ചെ മാവൂര്‍ റോഡില്‍ ഷറാറ ബില്‍ഡിങ്ങിലെ മൊബൈല്‍ കടയില്‍നിന്നാണ് 65,000 രൂപയോളം വില വരുന്ന 5 മൊബൈല്‍ ഫോണുകളും ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ച പണവും മോഷണം പോയത്. 

രാത്രിയില്‍ നഗരത്തിലൂടെ ഇരുചക്രവാഹനത്തില്‍ കറങ്ങുന്ന കുട്ടികളെക്കുറിച്ചു ലഭിച്ച വിവരമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മോഷണക്കേസില്‍ ജയിലില്‍നിന്ന് ഇറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ച് രാത്രികാല അന്വേഷണം നടത്തിവരികയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്്ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷും രാത്രിയില്‍ നഗരത്തില്‍ കറങ്ങുന്ന മുന്‍കാല കുറ്റവാളികള്‍ക്കായി രാത്രികാല പട്രോളിങ് നടത്തിയിരുന്നു.

ഇതിനിടെയാണ് രാത്രിയില്‍ കുട്ടികള്‍ ഇരുചക്രവാഹനങ്ങളില്‍ കറങ്ങുന്നതു സംബന്ധിച്ച വിവരം ലഭിച്ചത്. സമാനമായ കേസില്‍ പിടിക്കപ്പെട്ട കുട്ടിയെ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് മോഷണം നടത്തിയത് പതിനാലുവയസ്സുകാരനാണെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച ഫോണുകള്‍ കസബ പൊലീസ് കണ്ടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി