കേരളം

കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച ചാക്കോയുടെ സംസ്‌കാരം ഇന്ന്; പോത്തിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച ചാക്കോയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ ഒമ്പതിന് കണമല സെന്റ്‌മേരീസ് പള്ളി സെമിത്തേരിയില്‍ ആണ് സംസംസ്‌കാരചടങ്ങുകള്‍ നടക്കുക. രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കണ്ടെത്താനായി വനംവകുപ്പ് തിരച്ചില്‍ തുടരുകയാണ്. 

കാട്ടുപോത്ത് ആക്രമണത്തില്‍ പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പിടികൂടി കാട്ടിലേക്ക് വിടാമെന്നാണ് വനംവകുപ്പിന്റെ നിലപാട്. 

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസിന്റെ സംസ്‌കാരം നാളെ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. റബര്‍ തോട്ടത്തില്‍ വെച്ചാണ് സാമുവലിനെ കാട്ടുപോത്ത് ആക്രമിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി