കേരളം

മകന് എംബിബിഎസ് സീറ്റ്; വീട്ടമ്മയില്‍ നിന്ന് തട്ടിയത് 25 ലക്ഷം, മുങ്ങിയ പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മകന് മെഡിക്കല്‍ അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് അമ്പത്തൂര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ ശിവപ്രകാശ് നഗര്‍ ഡോര്‍ നമ്പര്‍ 162ല്‍ വിജയകുമാറിനെ (47) ആണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മകന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം കബളിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കേസിലെ മറ്റൊരു പ്രതിയായ ബഥേല്‍ വീട്ടില്‍ അനു സാമുവലിനെ അറസ്റ്റ് ചെയ്തിരുന്നു. 

തുടര്‍ന്ന് ഒളിവില്‍ പോയ കൂട്ടുപ്രതിയായ തമിഴ്‌നാട് സ്വദേശിക്ക് വേണ്ടി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഒളിവുസങ്കേതത്തില്‍ നിന്നും പൊലീസ് സംഘം പിടികൂടുന്നത്. ഇയാള്‍ തട്ടിപ്പിനു വേണ്ടി 18ഓളം സിം കാര്‍ഡുകളാണ് മാറിമാറി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ്, പന്തളം, അടൂര്‍ എന്നീ സ്റ്റേഷനുകളില്‍ സമാന രീതിയില്‍ പണം തട്ടിയെടുത്ത കേസുകള്‍ നിലവിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു