കേരളം

കെട്ടിടത്തിൽ മാറ്റം വരുത്തിയോ? പിഴ ഇല്ലാതെ അറിയിക്കാം, സമയപരിധി ജൂൺ 30 വരെ നീട്ടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോ​ഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത‌ ഉടമകൾക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സർക്കാർ ഉത്തരവിറക്കി. പിഴ ഇല്ലാതെ ജൂൺ 30 വരെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താം. 

വസ്തു (കെട്ടിട) നികുതി പരിഷ്കരിച്ച് മാർച്ച് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മെയ് 15നാണ് അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, നികുതി ക്രമവൽകരിക്കുന്നതിന്റെ ഭാഹമായി 9ബി എന്ന ഫോം ലഭ്യമായത് ഈ മാസം 10ന് ആണ്. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ഭേദ​ഗതി ഉത്തരവിറക്കിയത്. ഫോം 9ബി തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍