കേരളം

ഓടിക്കൊണ്ടിരിക്കെ കാഴ്ച മറച്ച് പുക, പിന്നാലെ ജീപ്പ് നിന്ന് കത്തി; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലത്തിന് സമീപം ഓടിക്കൊണ്ടിരിക്കെ ജീപ്പിന് തീപിടിച്ചു. അജാനൂർ ക്രസന്റ് സ്കൂളിന്റെ ബൊലേറോ ജീപ്പിനാണ് തീപിടിച്ചത്. 

ഇന്ന് വൈകീട്ട് 3.40 ഓടെയാണ് സംഭവം. വാഹനത്തിന്റെ ബോണറ്റിന്റെ അടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയ യാത്രക്കാർ, വണ്ടി കത്താൻ തുടങ്ങിയതോടെ ഓടി മാറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്.

കോട്ടച്ചേരിമേൽപ്പാലത്തിനു സമീപത്തെ റൈസ് മില്ലിന് സമീപത്തുകൂടി അജാനൂരിലേക്ക് പോവുകയായിരുന്നു വാഹനം. കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുൾ സലാം, നിസാമുദ്ദീൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിസാമുദ്ദീനാണ് വാഹനം ഓടിച്ചുകൊണ്ടിരുന്നത്.

പെട്ടെന്നാണ് വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക ഉയർന്നത്. പിന്നാലെ കാഴ്ച മറക്കുന്ന നിലയിൽ പുക ഉയർന്നതായി നിസാമുദ്ദീൻ പറയുന്നു. ഇതോടെ മുൻവശത്തെ റോഡ് കാണാനായില്ല. ജീപ്പ് നിർത്തി പുറത്തിറങ്ങിയ ഉടൻ തന്നെ തീ ആളിക്കത്തി. ഇതോടെ നിസാമുദ്ദീനും അബ്ദുൾ സലാമും ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് സേനാംഗങ്ങളാണ് തീയണച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും