കേരളം

ചിന്നക്കനാൽ ലക്ഷ്യമാക്കി അരിക്കൊമ്പൻ? ദേശിയ പാത മുറിച്ചു കടന്നു, കുമളിയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ; ചിന്നക്കനാലിൽ അക്രമം നടത്തിയതിനെ തുടർന്ന് നാടുകടത്തിയ അരിക്കൊമ്പൻ തിരിച്ചെത്തുന്നു. ആനയുടെ നിലവിലെ സഞ്ചാരപാത ചിന്നക്കനാലിനെ ലക്ഷ്യമാക്കിയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  കേരള അതിർത്തി വിട്ട് അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലേക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു. കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപം വനത്തിലെത്തിയതായാണ് ജിപിആർഎസ് സിഗ്ന‌ലുകൾ നൽകുന്ന സൂചന.

ലോവര്‍ ക്യാമ്പില്‍ നിന്ന് ചിന്നക്കനാലിലേക്ക് 80 കിലോമീറ്റര്‍ ആണ് ഉള്ളത്. ഇതില്‍ 40 കിലോമീറ്റര്‍ പരിധി അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ ഉണ്ടായിരുന്നപ്പോള്‍ സഞ്ചരിക്കുന്ന വനമേഖലയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിചിത മേഖലയാണ് ഈ 40 കിലോമീറ്റര്‍.  കൊട്ടാരക്കാര – ഡിണ്ടിഗൽ ദേശീയപാത അരിക്കൊമ്പൻ മുറിച്ചുകടന്നു. മതികെട്ടാൻചോല ഇറങ്ങിയാൽ അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്കു പോകാനാകും. ഈ സാഹചര്യത്തിൽ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്.

ഇന്നലെ രാത്രി മുതൽ ഇന്നു രാവിലെ വരെ തേക്കടി വനമേഖലയുടെ പരിസരത്തായിരുന്നു അരിക്കൊമ്പന്റെ സ്ഥാനം. ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്ത് എത്തിയതിനെ തുടർന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്കു തന്നെ തുരത്തുകയായിരുന്നു. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് പോകാതെ കുമളി-തമിഴ്‌നാട് അതിര്‍ത്തിയിലൂടെ ലോവര്‍ ക്യാമ്പിലേക്ക് എത്തുകയായിരുന്നു. അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തില്‍ കഴിഞ്ഞ മാസം 30നാണ് കൊണ്ടുവിട്ടത്. ഒരു മാസം തിരകയാനിരിക്കെ അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തന്നെ തിരികെ എത്തുമോ എന്നാണ് ആശങ്ക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം