കേരളം

"പണം നഷ്ടപ്പെട്ടത് എന്റെ അക്കൗണ്ടില്‍ നിന്ന്, കാലിയാകുന്നതുവരെ പിന്‍വലിച്ചു; ഡാഡിയുടെ ഗുഗിള്‍ പേയും ഉപയോഗിച്ചിട്ടുണ്ട്"

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:"ഒരു പ്രശ്‌നവുമില്ലാത്ത നല്ലൊരു മനുഷ്യനാണ്, എല്ലാവരോടും നല്ല സ്‌നേഹത്തോടെ പെരുമാറുന്ന ആള്", ക്രൂരകൊലപാതകത്തിന് ഇരയായ വ്യവസായി സിദ്ദിഖിന്റെ ഭാര്യ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ കാമറകള്‍ക്ക് മുന്നില്‍ പറഞ്ഞു. കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിന്റെ ഉടമയാണ് സിദ്ദിഖ്. 18-ാം തിയതി വ്യാഴാഴ്ച്ച മുതല്‍ ഇയാളെ കാണിനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ ഷഹദും മറ്റ് ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. 

"ഹോട്ടലില്‍ നിന്ന് പോയ വ്യാഴാഴ്ച്ച രാത്രി മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഫോണ്‍ ഓഫ് ആയിക്കഴിഞ്ഞാല്‍ അച്ഛന്‍ പിറ്റേദിവസം താമസിച്ചൊക്കെയാണ് സാധാരണ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് ഓണ്‍ ആക്കുന്നത്. താമസിച്ച് കിടന്നതുകൊണ്ട് എണിറ്റിട്ടുണ്ടാകില്ലെന്ന് കരുതി", ഷഹദ് പറഞ്ഞു. ഹോട്ടലിലെ ആവശ്യങ്ങള്‍ക്കായി സിദ്ദിഖിനെ വിളിച്ചിട്ട് കിട്ടാതായതോടെ ജീവനക്കാര്‍ ഷഹദിനെ വിളിച്ചിപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. "അവര് വിചാരിച്ചു വീട്ടിലുണ്ടാകുമെന്ന് ഞങ്ങള്‍ വിചാരിച്ചു കടയിലുണ്ടാകുമെന്ന്", ഷഹദ് പറഞ്ഞു. 

"പണം നഷ്ടപ്പെട്ടത് എന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ്. വ്യാഴാഴ്ച്ചയും പിന്നീടുള്ള ദിവസങ്ങളിലും ദിവസവും പണം പിന്‍വലിക്കുന്നുണ്ടായിരുന്നു. ആ അക്കൗണ്ട് കാലിയാകുന്നതുവരെ പണം പിന്‍വലിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തിനിന്നുതന്നെ അത്യാവശ്യം പണം നഷ്ടപ്പെട്ടിരുന്നു, പിന്നെ, പെരുന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗത്തെ രണ്ട് എടിഎമ്മുകളില്‍ നിന്നും പണം എടുത്തിട്ടുണ്ട്. പ്രധാനമായും എടിഎമ്മുകളില്‍ വഴിയാണ് പണം എടിത്തിട്ടുള്ളത്. രാത്രി സമയങ്ങളിലാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഗുഗിള്‍ പേ വഴി ഡാഡിയുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് അങ്ങാടിപ്പുറം ഭാഗത്തേക്കുള്ള ഒരു അക്കൗണ്ടിലേക്കാണ് പണം അടച്ചിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷ്ത്തിനടുത്ത് തുക നഷ്ടപ്പെട്ടിട്ടുണ്ട്", ഷഹദ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന