കേരളം

വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ട് മുങ്ങി; യാത്രക്കാര്‍ സുരക്ഷിതര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ടുമുങ്ങി. ബോട്ടിന്റെ അടിത്തട്ട് തകര്‍ന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ സുരക്ഷിതരാണ്. 

ഉച്ചയ്ക്ക് 2.30 ഓടെയാണ് റാണി കായല്‍ഭാഗത്തു വെച്ച് ഹൗസ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ഒറ്റമുറിയുള്ള ചെറിയ ഹൗസ് ബോട്ടാണ്. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളും 18 വയസ്സായ മകനും മാത്രമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 

ബോട്ടില്‍ വെള്ളം കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഒരു സ്പീഡ് ബോട്ടില്‍ കുടുംബത്തെ രക്ഷപ്പെടുത്തി മറ്റൊരു ഹൗസ് ബോട്ടിലേക്ക് മാറ്റി. ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ആലപ്പുഴ സ്വദേശിയുടേതാണ് ബോട്ട്. 

ബോട്ടിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സൂചിപ്പിച്ചു. ബോട്ടിന്റെ ഫിറ്റ്‌നസ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ടൂറിസം പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. മണല്‍ത്തിട്ടയില്‍ ഇടിച്ച് ബോട്ടിന്റെ അടിത്തട്ട് ഇളകിയതാണ് അപകടത്തിന് കാരണമെന്ന് സംശയമുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ