കേരളം

ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും പൊലീസ് കുടുംബങ്ങളും മുക്തരല്ല: തുറന്നു പറഞ്ഞ്  എക്‌സൈസ് കമ്മീഷണര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പൊലീസ് കുടുംബങ്ങളും ലഹരിമുക്തമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍. ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും നമ്മുടെ കുടുംബങ്ങള്‍ പോലും മുക്തരല്ല. നമ്മുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ഇത്തരം അപകടങ്ങളില്‍ ചെന്നു ചാടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കല്‍ പ്രസംഗത്തിലാണ് എക്‌സൈസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍. 

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സ്വന്തം ജീവന്‍ നല്‍കിയും പൊലീസ് സുരക്ഷ നല്‍കേണ്ടതായിരുന്നുവെന്ന് പൊതുസമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ആനന്ദകൃഷ്ണന്‍ പറഞ്ഞു. പൊലീസ് ഈ കാര്യത്തില്‍ ചെയ്തത് ശരിയായിരുന്നോ എന്നെല്ലാം വാദങ്ങള്‍ ഉയരുന്നുണ്ട്. 

പൊലീസ് ഡ്യൂട്ടിയുടെ അടിസ്ഥാന പ്രമാണം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നുള്ളതാണ്. സ്വന്തം ജീവന്‍ നല്‍കിയും ആ ചുമതല നിറവേറ്റണം എന്നാണ് പൊതു സമൂഹം പ്രതീക്ഷിക്കുന്നത് എന്നും ആനന്ദകൃഷ്ണന്‍ വ്യക്തമാക്കി. പൊലീസുകാരില്‍ കുറച്ചുപേരെയെങ്കിലും സമാധാനത്തിനും സംഘര്‍ഷം കുറയ്ക്കാനുമായി ലഹരിയുടെ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും ആനന്ദകൃഷ്ണന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം