കേരളം

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി  വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. 

യുവാവിനെ ബോട്ട് മാര്‍ഗം അഞ്ചുരളിയില്‍ എത്തിച്ചു.  ഇയാള്‍ എന്തിനാണ് വനമേഖലയില്‍ വന്നതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. 

കാല്‍വരി മൗണ്ട് ഒരുവിനോദസഞ്ചാരകേന്ദ്രമാണ്. വ്യൂ പോയന്റയാതിനാല്‍ അവിടെ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. യുവാവ് അവിടെ നിന്ന് താഴേക്ക് എത്തിയതാണോ, മറ്റ് ഏതെങ്കിലും വഴിയാണോ എത്തിയതെന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ ഇയാളുടെ കാലിന് ചെറിയ പരിക്കുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; 1250 കോടി ഡോളര്‍ ജീവകാരുണ്യത്തിന്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍