കേരളം

കൊച്ചി ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നാവികസേന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാവികസേനയുടെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് എങ്ങനെയാണ് അപകടമുണ്ടായത് എന്ന് അന്വേഷിക്കുക. 
അപകടത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് ആണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അദ്ദേഹം മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.

നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐഎന്‍എസ് ഗരുഡയിലെ റണ്‍വേയിലാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ റണ്‍വേയിലുള്ളപ്പോള്‍ തന്നെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ റോട്ടര്‍ ബ്ലേഡ് യോഗേന്ദ്ര സിങ്ങിന്റെ ദേഹത്ത് തട്ടുകയായിരുന്നു.

യോഗേന്ദ്ര സിങ്ങിന്റെ മരണത്തില്‍ നാവികസേനാ ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ അനുശോചിച്ചു.ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തുള്ള നേവിയുടെ തന്നെ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു