കേരളം

ഹെൽമറ്റും ചെരിപ്പും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു: സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുളത്തിൽ മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സ്കൂട്ടർ യാത്രക്കാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ. എം.പി.ഫറാസ് (21) ആണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവ് പട്ടുവം കാവുങ്കലില്‍ നടവഴിയരികിലെ കുളത്തിൽ വീഴുകയായിരുന്നു. 

വഴിയിലൂടെ തപാലുമായി പോകുകയായിരുന്ന സ്ത്രീ ഹെല്‍മറ്റും ചെരിപ്പും കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടു. തുടർന്ന് അടുത്ത വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഫറാസിനെ കരയ്‌ക്കെത്തിച്ചത്. ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എസ്.പി.അബ്ദുള്ളയുടേയും മീത്തിലെ പുരയില്‍ ഫാത്തിമയുടേയും മകനാണ്. ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു