കേരളം

ജനത്തിന് വീണ്ടും ദുരിതം; സപ്ലൈകോയില്‍ 13 സാധനങ്ങളുടെ വില കൂട്ടും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫില്‍ ധാരണ. 13 സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വില വര്‍ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമാണ് എല്‍ഡിഎഫില്‍ ധാരണയായിട്ടുള്ളത്. 

ഏഴ്‌ വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്. വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. അതിന് വിരുദ്ധമാണ് എല്‍ഡിഎഫ് തീരുമാനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി