കേരളം

കോട്ടയം കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മൂന്നിലവിലെ കൊക്കോ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ദീപവലി ആഘോഷത്തിന്റെ ഭാ​ഗമായി പടക്കം പൊട്ടിച്ചതാണ് തീപിടിത്തതിനു കാരണമെന്നാണ് സൂചന. രാത്രി 7.30ഓടെയാണ് തീ ആളിപ്പടർന്നത്. 

നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം നടക്കുമ്പോൾ ഫാക്ടറിയുടെ ഉള്ളിൽ ആരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഫാക്ടറിയിലേക്ക് എത്താനുള്ള പാലം തകർന്നു കിടക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾ ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി പരിസരത്തു നിന്നു പടക്കം പൊട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൻ തീപിടിത്തം ഉണ്ടായതെന്നു പ്രദേശ വാസികൾ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസോ, ഫയർ ഫോഴ്സോ സ്ഥിരീകരിച്ചിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്