കേരളം

ഫോൺ വിളിച്ചു പറഞ്ഞാൽ എത്തിക്കും; അനധികൃത മദ്യ വിൽപ്പന; 54കാരൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: അനധികൃതമായി മ​ദ്യം വിറ്റ സംഭവത്തിൽ 54കാരൻ പിടിയിൽ. തെക്കുംകര നമ്പ്യാട്ട് സുനിൽ കുമാർ (54) ആണ് പിടിയിലായത്. കോണത്തുക്കുന്ന് ആലുക്കത്തറയിൽ നിന്നാണ് ഇയാളെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. ഒൻപത് കുപ്പി മദ്യവുമായാണ് ഇയാൾ പിടിയിലായത്. 

ഇയാളെ ഫോണിൽ വിളിച്ചാൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്നതാണ് രീതി. സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ വലയിലാക്കിയത്. 

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മേഖലയിൽ അനധികൃത മദ്യം വ്യാപകമാണെന്ന പരാതിയിൽ പൊലീസ് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ കുടുക്കിയത്. പിടികൂടിയതിന് ശേഷവും പ്രതിയുടെ ഫോണിലേക്ക് ആവശ്യക്കാർ വിളിക്കുന്നുണ്ടായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി