കേരളം

'ബബിയ'യ്ക്ക് പിൻ​ഗാമി; കാസർക്കോട് അനന്തപുരം ക്ഷേത്ര കുളത്തിൽ പുതിയ മുതല! 

സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: ഭക്തരുടെ പ്രിയപ്പെട്ട ബബിയ മുതലയ്ക്ക് പിൻ​ഗാമി എത്തിയതായി റിപ്പോർട്ടുകൾ. കാസർക്കോട് കുമ്പളയിലെ അനന്തപുരം തടാക ക്ഷേത്രത്തിലെ കുളത്തിൽ പുതിയ മുതല എത്തിയതായാണ് വിവരം. കഴിഞ്ഞ വർഷമാണ് പ്രായാധിക്യത്തെ തുടർന്നു ബബിയ മുതല ചത്തത്. ഇപ്പോൾ കുളത്തിൽ മറ്റൊരു മുതലയുണ്ടെന്നാണ് കണ്ടെത്തൽ. 

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടു നിന്നു ക്ഷേത്രത്തിലെത്തിയ സംഘമാണ് ആദ്യം പുതിയ മുതലയെ കണ്ടത്. മുതലയുടെ ചിത്രം ഇവർ എടുക്കുകയും ചെയ്തു. ഇവർ ക്ഷേത്ര ഭാരവാഹികളോടു വിവരവും പറഞ്ഞു. ക്ഷേത്ര ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും മുതലയെ കണ്ടില്ല. 

ഇന്നലെ വീണ്ടും പരിശോധിച്ചപ്പോൾ കുളത്തിലെ മടയിൽ മുതലയെ കണ്ടെത്തി. ബബിയയുടെ അതേ വിഭാ​ഗത്തിൽപ്പെട്ട മുതലായാണ് ഇപ്പോൾ കണ്ടെത്തിയതെന്നു വിദ​ഗ്ധർ സ്ഥിരീകരിച്ചു. വിവരം മലബാർ ദേവസ്വം ബോർഡിനെ അറിയിച്ചതായി ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു