കേരളം

സൈനബ കൊലപാതകം: കൂട്ടുപ്രതി സുലൈമാന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :  കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് അറസ്റ്റിലായത്. സേലത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സമദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സൈനബയെ കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ പ്രതികള്‍ തള്ളുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. ചുരത്തില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. 

കണ്ടെടുത്തത് സൈനബയുടേത് തന്നെയാണോ എന്നുറപ്പിക്കാനായി മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സൈനബ ധരിച്ചിരുന്ന 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനായിട്ടായിരുന്നു കൊലപാതകമെന്നാണ് സമദിന്റെ മൊഴി. നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

'കുടുംബത്തിൽ കയറി കളിക്കരുത്, തൃശൂർ എടുക്കും എന്ന് പറഞ്ഞാൽ എടുത്തിരിക്കും'; വിവേക് ​ഗോപൻ

'എന്റെ ജീവിതം ഭരണഘടനയുടെ മൂല്യങ്ങൾക്കായി സമർപ്പിച്ചത്'- മോദി

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ

'കണ്ടിട്ട് പാർവതി ‌‌ജയറാമിനെപ്പോലെയുണ്ടല്ലോ'! അനു സിത്താരയുടെ പഴയകാല ചിത്രത്തിന് കമന്റുമായി ആരാധകർ