കേരളം

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് എസ്‌ഐയെ വടിവാള്‍കൊണ്ട് വെട്ടി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കഞ്ചാവ് വില്‍പന നടത്തുന്ന പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് സംഘത്തിനു നേരേ ആക്രമണം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎം ഷിഹാബുദീന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാവിലെ കഞ്ചാവുമായി ശ്രീജു എന്നയാളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയത് പെരുന്തുരുത്തി സ്വദേശി ഷിബുവാണെന്ന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഷിബുവിനെ പിടികൂടുന്നതിനായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അയാളുടെ വീട്ടിലെത്തിയത്.

ഉദ്യോഗസ്ഥരെ കണ്ടയുടനെ ഷിബു കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍കൊണ്ട് ഇന്‍സ്‌പെക്ടറെ ആക്രമിക്കുകയായിരുന്നു. കൈക്കാണ് വേട്ടേറ്റത്. ഉദ്യോസ്ഥരെ ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇന്‍സ്‌പെക്ടറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകശ്രമം, ജോലി തടസപ്പെടുത്തല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ സമീപ പ്രദേശങ്ങളിലെ സ്റ്റേഷനുകളിലും ഏറെ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ