കേരളം

10 കോടി വില വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി; നാലുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നാഗര്‍കോവിലില്‍ 10 കിലോ തിമിംഗല ഛര്‍ദ്ദിയുമായി നാലുപേര്‍ പിടിയിലായി. തിരുനെല്‍വേലിയില്‍ നിന്നും തിമിംഗല ഛര്‍ദ്ദിയുമായി എത്തിയ നാലുപേരെയാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. 

കേരളത്തിൽ കച്ചവടം നടത്താനായി കൊണ്ടുവന്നതാണ് ഇതെന്നാണ് വിവരം.  കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ കേരളാ അതിർത്തിയിൽ നടന്ന പൊലീസ് പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മേലപാളയം സ്വദേശികളായ അരുണാചലം, വേലായുധം, സുന്ദർ, നാരായണൻ എന്നിവരാണ് പിടിയിലായത്. 

അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തിമിംഗല ഛര്‍ദ്ദിയും ഭൂതപ്പാണ്ടി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. 10 കോടി രൂപ വിലവരുന്ന തിംമിംഗല ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തും തിമിംഗല ഛര്‍ദ്ദി പിടികൂടിയ സാഹചര്യത്തില്‍ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'