കേരളം

കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോ​ഗസ്ഥർക്ക് നേരെ 'ചൂടു പാൽ പ്രയോ​ഗം'; ഉദ്യോ​ഗസ്ഥയ്‌ക്ക് പൊള്ളലേറ്റു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂരിൽ വെള്ളാവൂര്‍ ജങ്ഷന്‍ റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. സംർഷത്തിനിടെ കച്ചവടക്കാരി ഉദ്യോ​ഗസ്ഥർക്ക് നേരെ ചൂട് പാൽ ഒഴിച്ചു. ചൂട് പാൽ വീണ് ഉദ്യോ​ഗസ്ഥയ്‌ക്ക് പൊള്ളലേറ്റു.

ഇവരെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഒഴിപ്പിക്കൽ തടയാനെത്തിയ സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ന​ഗരസഭ ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് സി നിഷയുടെ നേതൃത്വത്തിലാണ് കച്ചവടം ഒഴിപ്പിക്കാനെത്തിയത്.

ഉദ്യോ​ഗസ്ഥരും കൗൺസിലർമാരുമായി കച്ചവടക്കാർ തർക്കത്തിലായി. തുടർന്ന് കച്ചവടം നടത്തിയിരുന്ന ചെങ്ങന്നൂർ സ്വദേശിനിയായ രാഖി ഉദ്യോ​ഗസ്ഥർക്ക് നേരെ ചൂട് പാൽ ഒഴിക്കുകയായിരുന്നു. തിളച്ച എണ്ണ ഒഴിക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരും പൊലീസും ഇടപ്പെട്ട് ശ്രമം തടഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ