കേരളം

സ്‌കൂള്‍ വിട്ട് പോകും വഴി കാല്‍ വഴുതി തോട്ടില്‍ വീണു; കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം :  ചിറ്റാനപ്പാറാ - അയ്യമ്പാള റോഡില്‍ മഴവെള്ളപ്പാച്ചിലില്‍ കാല്‍ വഴുതി വീണ് ഒലിച്ചുപോയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഏറ്റുമാനൂര്‍ പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റാനപ്പാറ അക്‌സിന്റെ മകള്‍ ഹെലനാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴി ശക്തമായ മഴയില്‍ ഹെലനും മറ്റൊരു പെണ്‍കുട്ടിയും കുന്നനാംകുഴി കൊത്തോട്ടിലേക്ക് വീഴുകയായിരുന്നു. ശക്തമായ മഴയില്‍ തോട്ടിലെ വെള്ളം റോഡില്‍ കയറി ഒഴുകുകയായിരുന്നു. അതുവഴി കടന്നുപോയ സ്‌കൂള്‍ ബസിലെ ഡ്രൈവറാണ് അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയത്

പാലായില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒലിച്ചുപോയ സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഭരണങ്ങാനം എസ്എച്ച് ഗേള്‍സ് ഹൈസ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹെലന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ