കേരളം

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച; തര്‍ക്കം മൂത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

സമകാലിക മലയാളം ഡെസ്ക്


തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കേരള കോണ്‍ഗ്രസ് എം സംസ്ഥാനസമിതി അംഗം ജിന്‍സണ്‍ പവത്ത് പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. നാളെ നടക്കുന്ന മലനാട് കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. 

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്തെ ഒരു മരണവീട്ടില്‍ വച്ച് തെരഞ്ഞടുപ്പിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം സംഘര്‍ഷമാവുകയായിരുന്നു.  അതിനിടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ജിന്‍സന്‍ ഫ്രിജോയെ കുത്തുകയായിരുന്നു. അതിനിടെ പിടിച്ചുമാറ്റാന്‍ വന്ന മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഫ്രിജോ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍സനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്