കേരളം

19 കാരി കിണറ്റില്‍ ചാടി, രക്ഷിക്കാന്‍ പിന്നാലെ അച്ഛനും; ഇരുവരേയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിണറ്റില്‍ ചാടിയ മകളെയും മകളെ രക്ഷിക്കാന്‍ കൂടെ ചാടിയ അച്ഛനെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.  പ്രാവച്ചമ്പലം സ്വാതി കോണ്‍വെന്റ് റോഡിലാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ വെള്ളം കോരുന്ന തൊട്ടിയില്‍ കെട്ടിയിരുന്ന കയറില്‍ അച്ഛന്‍ മകളെയും പിടിച്ചു  നില്‍ക്കുന്നത് ആണ് കാണുന്നത്. ഉടന്‍ തന്നെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം. തിരുവനന്തപുരം ഫയര്‍ഫോഴ്‌സ് നിലയത്തില്‍ സന്ദേശം എത്തിയപ്പോള്‍ തന്നെ സ്ഥലത്തെത്തിയതുകൊണ്ടാണ് ഇരുവരേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. കുടുംബപ്രശ്‌നം  കാരണമാണ് 19 വയസുള്ള മകള്‍ കിണറ്റില്‍ ചാടിയത്. മകള്‍ ചാടിയത് കണ്ടതും അച്ഛന്‍ കൂടെ ചാടുകയായിരുന്നു.

റെസ്‌ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് അച്ഛനെയും മകളെയും രക്ഷപ്പെടുത്തി ഫായര്‍ഫോഴ്സ് ജീപ്പില്‍ നേമം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും ഗുരുതര പരിക്ക് ഇല്ല.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം