കേരളം

വിനോദയാത്രയ്‌ക്ക് പോയ വിദ്യാർഥികൾ അവശനിലയിൽ ആശുപത്രിയിൽ; രണ്ട് പേരുടെ നില ​ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വിനോദയാത്ര പോയ വിദ്യാർഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. മലമ്പുഴ ഫാന്റസി പാര്‍ക്കിലേക്ക് ചൊവ്വാഴ്‌ചയാണ് വിനോദയാത്ര പോയത്.

വിനോദയാത്ര പോയി വന്ന വിദ്യാർഥികൾക്ക് വയറിളക്കവും കുഴച്ചിലും അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണോ എന്നാണ് സംശയം. കുട്ടികളുടെ ഉച്ചഭക്ഷണം ഉൾപ്പടെ വാട്ട‍ർ തീം പാർക്കിൽ നിന്നായിരുന്നുവെന്ന് സ്കൂൾ അധികൃത‍ര്‍ പറയുന്നു. 225 വിദ്യാര്‍ഥികള്‍ ചൊവ്വാഴ്‌ച പഠനയാത്ര പോയത്.

അന്ന് വൈകീട്ടോടെ വിദ്യാ‍ത്ഥികള്‍ക്കെല്ലാം ശാരീരീക ക്ഷീണവും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കൂളിന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ രണ്ടു പേരുടെ നില ​ഗുരുതരമാണ്. ഒരാൾ തൃശൂർ മെഡിക്കൽ കോളജിലും അടുത്താളെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുമാണ് ചികിത്സയിലുള്ളത്. ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ട ആറു വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി