കേരളം

കമ്മിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം; ആലപ്പുഴയില്‍ ആയിരം കുപ്പി വ്യാജ മദ്യം പിടികൂടി 

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ഹരിപ്പാട് ചേപ്പാട്ട് വന്‍ വ്യാജമദ്യ വേട്ട. ആയിരത്തിലേറെ കുപ്പി വ്യാജ മദ്യം എക്‌സൈസിന്റെ പ്രത്യേക സംഘം പിടികൂടി. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാടകവീട് കേന്ദ്രീകരിച്ചു വ്യാജമദ്യം നിര്‍മിച്ചു വില്‍പ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്ര ലാലിനെ അറസ്റ്റ് ചെയ്തു.

മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ രഹസ്യമായി വില്‍ക്കുന്നതിനു വേണ്ടിയായിരുന്നു ഇതു ശേഖരിച്ചത്. ബോട്ട്‌ലിങ് യൂണിറ്റടക്കം സജ്ജീകരിച്ചിരുന്നു. വ്യാജ ലേബലുകള്‍, സ്റ്റിക്കറുകള്‍, കമ്മിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്